Posted On
date_range Updated On
date_range ഗസ്സയിൽനിന്ന് വെസ്റ്റ് ബാങ്കിലേക്ക് ആയുധം കടത്തി; ഫ്രഞ്ച് പൗരൻ പിടിയിൽ
തെൽഅവീവ്: ഗസ്സയിൽനിന്ന് വെസ്റ്റ് ബാങ്കിലേക്ക് ആയുധം കടത്തിയതായി ആരോപിച്ച് ഫ്രഞ്ച് പൗരനെ ഇസ്രായേൽ പിടികൂടി. ഫ്രഞ്ച് കോൺസുലേറ്റ് ജീവനക്കാരനായ റൊമൈൻ ഫ്രാൻക് എന്നയാളാണ് പിടിയിലായത്. ഫെബ്രുവരി പകുതിയോടെ ഇയാൾ പിടിയിലായിരുന്നെങ്കിലും തിങ്കളാഴ്ച മാത്രമാണ് സ്ഥിരീകരിച്ചത്.
ഗസ്സയിൽനിന്ന് ആയുധങ്ങൾ കോൺസുലേറ്റിെൻറ വാഹനത്തിൽ വെസ്റ്റ് ബാങ്കിലെത്തിച്ച് നൽകുകയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധമുള്ളവരെന്ന് ആരോപിച്ച് നിരവധി ഫലസ്തീനികളെയും ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.