ഇ​റാ​ഖ്​ പ്ര​സി​ഡ​ൻ​റ്​ ഇ​റാ​നി​ൽ

തെ​ഹ്​​റാ​ൻ: ഇ​റാ​ഖ്​ പ്ര​സി​ഡ​ൻ​റ്​ ബ​ർ​ഹാം സാ​ലി​ഹ്​ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​റാ​നി​ലെ​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. ഇ​റാ​നു​മേ​ൽ യു.​എ​സ്​ ഉ​പ​രോ​ധം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന്​ ര​ണ്ടാ​ഴ്​​ച​ക്കു ശേ​ഷ​മാ​ണ്​ ബ​ർ​ഹാം സാ​ലി​ഹി​​​​െൻറ സ​ന്ദ​ർ​ശ​നം.

ചൈ​ന ക​ഴി​ഞ്ഞാ​ൽ ഇ​റാ​ഖ്​ ആ​ണ്​ ഇ​റാ​​​​െൻറ പ്ര​ധാ​ന വ്യാ​പാ​ര പ​ങ്കാ​ളി. ഭ​ക്ഷ​ണം, വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ, പ്ര​കൃ​തി വാ​ത​കം തു​ട​ങ്ങി​യ​വ​ക്കെ​ല്ലാം ഇ​റാ​ഖ്​ ഇ​റാ​നെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്. വ്യാ​പാ​ര​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്​​ത​താ​യി ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി​യും പ്ര​തി​ക​രി​ച്ചു.

2017ൽ 700 ​കോ​ടി ഡോ​ള​റി​​​​െൻറ വ്യാ​പാ​ര​മാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ന്ന​ത്. അ​ത്​ 2000 കോ​ടി ഡോ​ള​റാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

Tags:    
News Summary - Iraque president Barham-Salih in Iran -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.