Posted On
date_range Updated On
date_range സലാഹുദ്ദീനിൽ ഐ.എസ് ആക്രമണം; നാല് പൊലീസുകാർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിലെ കേന്ദ്ര പ്രവിശ്യയായ സലാഹുദ്ദീനിൽ പൊലീസ് ഔട്ട്പോസ്റ്റിൽ ഐ.സ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പൊലീസുകാരും ഒരു ഐ.എസ് ഭീകരനും കൊല്ലപ്പെട്ടു.
ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബാഗ്ദാദിൽ നിന്ന് 200 കിലോമീറ്റർ വടക്ക് ബൈജി നഗരത്തിന് സമീപം ഓയിൽ പൈപ്പ് ലൈനിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്.
പൊലീസ് ഔട്ട്പോസ്റ്റിനു നേരെ ഐ.എസ് ഭീകരർ ആക്രമണം അഴിച്ചു വിട്ടതോടെ പൊലീസ് തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെയാണ് പൊലീസുകാർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.