മൂസിലിൻെറ നിയന്ത്രണം ഇറാഖ് സൈന്യം പിടിച്ചെടുത്തു

ബഗ്​ദാദ്​: മൂസിലിൽ ​െഎ.എസിനെതിരെ സൈന്യം വിജയം വരിച്ചതായി ഇറാഖ്​ പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചു. ചരിത്രവിജയം നേടിയതിന്​ സൈന്യത്തെ അദ്ദേഹം അഭിനന്ദിച്ചു. സൈന്യം ടൈഗ്രിസ്​ നദിക്കരയി​ൽ എത്തി ഇറാഖി പതാക ഉയർത്തിയതി​​​െൻറ ദൃശ്യങ്ങൾ ടെലിവിഷനിൽ പ്രചരിക്കുന്നതിനിടെയായിരുന്നു അബാദിയുടെ പ്രഖ്യാപനം. കറുത്ത നിറത്തിലുള്ള സൈനിക വേഷത്തിൽ മൂസിലിലെത്തിയ  അബാദി സൈനികരെ അഭിനന്ദിക്കുന്ന ഫോ​േട്ടാ ത​​​െൻറ ഒൗദ്യോഗിക ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തു. 

 


നൂറിലേറെ ​െഎ.എസ്​ ഭീകരർ ടൈഗ്രിസ്​ നദിക്കു സമീപം കുടുങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു. പരാജയം മുന്നിൽക്കണ്ടതോടെ ഭീകരരിൽ പലരും നദിയിലേക്ക്​ എടുത്തുചാടിയെന്ന്​ റോയി​േട്ടഴ്​സ്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. മൂന്നു വർഷത്തിനിടെ ഇറാഖിൽ ​െഎ.എസ്​ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്​.
കഴിഞ്ഞ ഒക്​ടോബറിലാണ്​ മൂസിൽ തിരിച്ചുപിടിക്കാൻ യു.എസ്​ സഖ്യസേനയുടെ പിന്തുണയോടെ ഇറാഖ്​ പോരാട്ടം തുടങ്ങിയത്​. ജനുവരിയോടെ കിഴക്കൻ മൂസിൽ തിരിച്ചുപിടിച്ചു. ഒമ്പതു മാസം നീണ്ട പോരാട്ടത്തിൽ നഗരത്തി​​​െൻറ പല ഭാഗങ്ങളും തകർന്നു. ആയിരക്കണക്കിന്​ സിവിലിയന്മാർ കൊല്ലപ്പെട്ടു. 10 ലക്ഷത്തോളം ആളുകൾ പിറന്ന മണ്ണിൽനിന്ന്​ കുടിയിറക്കപ്പെട്ടു. 2014 ജൂണിലാണ്​ ​െഎ.എസ്​ മൂസിൽ പിടിച്ചെടുത്തത്​. ശിയ മിലിഷ്യകളും കുർദിഷ്​ പെഷമെർഗ പോരാളികളും അന്തിമപോരാട്ടത്തിൽ പങ്കാളികളായിരുന്നു. 

Tags:    
News Summary - Iraq announces 'victory' over Islamic State in Mosul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.