Posted On
date_range Updated On
date_range അടിക്കടി നിലപാട് മാറുന്നവർ യഥാർഥ നേതാക്കളല്ല –ഇംറാൻ ഖാൻ
ഇസ്ലാമാബാദ്: തരംപോലെ നിലപാട് മാറ്റുന്ന ഒരാൾ യഥാർഥ നേതാവല്ലെന്ന് പാക് പ്രധാന മന്ത്രി ഇംറാൻ ഖാൻ. ഒൗദ്യോഗിക വസതിയിൽ പത്രപ്രവർത്തക വിദ്യാർഥികളുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു ഇംറാെൻറ പരാമർശം.
സ്ഥിരതയോടെ പാക്ക്രിക്കറ്റിൽ ടീമിനെ നയിച്ചതിനെ കുറിച്ച് പരാമർശിച്ച ഇംറാൻ അഭിപ്രായ സ്ഥിരതയുടെ കാര്യത്തിൽ അഡോൾഫ് ഹിറ്റ്ലറെയും നെപ്പോളിയൻ ബോണപ്പാർട്ടിനെയും ആണ് ഉദാഹരിച്ചത്. നിലപാടിൽ ഉറച്ചുനിന്നതിെൻറ പേരിൽ ഹിറ്റ്ലറിനും നെപ്പോളിയനും ഒരുപാട് നഷ്ടങ്ങൾ സഹിക്കേണ്ടിവന്നെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.