ഇം​റാ​െൻറ സ​ഹോ​ദ​രി​ക്ക്​ യു.​എ.​ഇ​യി​ൽ ബി​നാ​മി​പ്പേ​രി​ൽ സ്വ​ത്ത്​

ഇ​സ്​​ലാ​മാ​ബാ​ദ്​: യു.​എ.​ഇ​യി​ൽ ബി​നാ​മി​പ്പേ​രി​ൽ സ​മ്പ​ത്തു​ള്ള 44 പേ​രി​ൽ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​​െൻറ സ​ഹോ​ദ​രി​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രും. പാ​ക്​ സു​പ്രീം​കോ​ട​തി​യി​ൽ ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇൗ ​വി​വ​രം.

യു.​എ.​ഇ​യി​ൽ ഇ​ം​റാ​​​െൻറ സ​ഹോ​ദ​രി​യാ​യ അ​ലീ​മ ഖാ​നു​മി​നാ​ണ്​ മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ സ്വ​ത്തു​വ​ക​ക​ളു​ള്ള​ത്. അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചാ​ണ്​ ഇം​റാ​ൻ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. ല​ണ്ട​നി​ലെ അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ്​ ന​വാ​സ്​ ശ​രീ​ഫി​ന്​ പ്ര​ധാ​ന​മ​ന്ത്രി പ​ദം ന​ഷ്​​ട​മാ​യ​ത്.

Tags:    
News Summary - Imran Khan sister-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.