ഇസ്ലാമാബാദ്: വിഖ്യാതനായ ലബനീസ്- അമേരിക്കന്‍ കവി ഖലീല്‍ ജിബ്രാെൻറ വാക്കുകള്‍ എന ്നു പറഞ്ഞ് രവീന്ദ്രനാഥ ടാഗോറിെൻറ കവിതാശകലങ്ങള്‍ ട്വീറ്റ് ചെയ്ത് പാക് പ്രധാനമന്ത് രി ഇംറാൻ ഖാൻ വെട്ടിലായി. ഇംറാെൻറ ലോകവിവരത്തെ പരിഹസിച്ച് ട്വിറ്ററില്‍ ട്രോളുകൾകെ ാണ്ട് നിറഞ്ഞിരിക്കയാണ്.
ഖലീല്‍ ജിബ്രാെൻറ വാക്കുകള്‍ അതിെൻറ പൂര്‍ണമായ അര്‍ഥത്തില്‍ മനസ്സിലാക്കുന്നവര്‍ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തുന്നു എന്നാണ് ഖലീല്‍ ജിബ്രാേൻറതെന്ന പേരില്‍ രബീന്ദ്രനാഥ ടാഗോറിെൻറ ‘ജീവിതം’ എന്ന പ്രശസ്തമായ കവിതയിലെ വരികള്‍ ഇംറാൻ ട്വീറ്റ് ചെയ്തത്. ഇൻറര്‍നെറ്റില്‍ ആരോ എഡിറ്റ് ചെയ്ത ഇമേജെടുത്ത് ട്വീറ്റ് ചെയ്യുകയായിരുന്നു.
പരിഹാസങ്ങള്‍ നിറഞ്ഞിട്ടും ട്വീറ്റ് പിന്‍വലിച്ചിട്ടില്ല. പറ്റിയ അമളി മനസ്സിലായില്ലേ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. പാകിസ്താെൻറ പുതിയ പ്രധാനമന്ത്രിക്ക് ഇത്രക്കു വിവരമേയുള്ളൂ എന്നുവരെ എതിരാളികള്‍ പരിഹസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.