ഇസ്ലാമാബാദ്: ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി പാക് പ്രസിഡൻറ് ഇംറാൻ ഖാൻ യ ു.എസ് സന്ദർശനവേളയിൽ ഹോട്ടൽ താമസം ഒഴിവാക്കി പാക് അംബാസഡറുടെ ഔദ്യോഗിക വസതിയ ിൽ താമസിക്കുമെന്ന് റിപ്പോർട്ട്.
ജൂലൈ 21 മുതൽ 23 വരെയുള്ള ത്രിദിന സന്ദർശന സമയത്ത് അംബാസഡറുടെ വസതിയിൽ താമസ സൗകര്യമൊരുക്കണമെന്ന് എംബസി അധികൃതർക്ക് നിർദേശം നൽകിയതായാണ് വിവരം.
പാക് സമ്പദ്വ്യവസ്ഥയെ രക്ഷിക്കാൻ മൂന്നു വർഷത്തേക്ക് 600 കോടി യു.എസ് ഡോളറിെൻറ ധനസഹായ പദ്ധതിക്ക് കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) അനുമതി നൽകിയിരുന്നു. സാമ്പത്തിക നിയന്ത്രണത്തിനുള്ള കടുത്ത നിബന്ധനകളും ഐ.എം.എഫ് മുന്നോട്ടു വെച്ചിട്ടുണ്ട്.
അതേസമയം, അംബാസഡറുെട വസതിയിൽ താമസിക്കുന്നത് സന്ദർശനച്ചെലവ് കുറക്കാൻ സഹായിക്കുമെങ്കിലും സുരക്ഷ കാരണങ്ങളാൽ യു.എസ് രഹസ്യാന്വേഷണ വിഭാഗമോ വാഷിങ്ടൺ നഗരസഭയോ നിർദേശത്തോട് വേണ്ടത്ര താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.