പ്രക്ഷോഭകരെ വധിച്ച കേസില്‍ മുബാറക്കിനെ വെറുതെവിട്ടു

കൈറോ: 2011ല്‍ മുല്ലപ്പൂ വിപ്ളവത്തിന്‍െറ ഭാഗമായി ഈജിപ്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിനാളുകളെ വധിച്ച കേസില്‍ മുന്‍ ഏകാധിപതി ഹുസ്നി മുബാറക്കിനെ കോടതി വെറുതെവിട്ടു. ഒരുദിവസം മുഴുവന്‍ നീണ്ടുനിന്ന വാദത്തിനുശേഷമാണ് കേസ് പരിഗണിച്ച കോടതി ജഡ്ജ് അഹ്മദ് അബ്ദുല്‍ ഖാവി കേസില്‍ അവസാന വിധി പ്രഖ്യാപിച്ചത്.

മുബാറക് നിരപരാധിയാണെന്ന് വിധിപ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി. കേസില്‍ അപ്പീലിനോ വിചാരണക്കോ ഇനി സാധ്യതയില്ളെന്നും കോടതി അറിയിച്ചിട്ടുണ്ട്. അതിനാല്‍ കേസില്‍നിന്ന് പൂര്‍ണമായും രക്ഷപ്പെടാന്‍ മുബാറക്കിനാവും. 2011 ഫെബ്രുവരി 11ന് ആരംഭിച്ച് 18 ദിവസം നീണ്ട പ്രക്ഷോഭത്തില്‍ 900ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ജനകീയ വിപ്ളവത്തില്‍ മുബാറക്കിന് അധികാരമൊഴിയേണ്ടിയും വന്നു. 2012ല്‍ കോടതി മുന്‍ പ്രസിഡന്‍റ് അടക്കമുള്ളവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു.
എന്നാല്‍, അപ്പീല്‍ കോടതിയില്‍ വീണ്ടും വിചാരണ നടക്കുകയായിരുന്നു. 88കാരനായ മുബാറക് അറസ്റ്റിലായശേഷം ആരോഗ്യ പ്രശ്നങ്ങളാല്‍ സൈനിക ആശുപത്രിയിലാണ് കഴിയുന്നത്.
വിധി കേള്‍ക്കുന്നതിന് സ്ട്രെച്ചറിലാണ് കഴിഞ്ഞദിവസം ഇദ്ദേഹമത്തെിയത്. 2016ല്‍ അഴിമതിക്കേസില്‍ മുബാറക്കിനെയും മകനേയും കോടതി മൂന്നുവര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. 32വര്‍ഷം ഈജിപ്ത് ഭരിച്ച മുബാറക് ഭരണം അവസാനിച്ചത് 2011ലെ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു.

Tags:    
News Summary - Huzni mubaraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.