Posted On
date_range Updated On
date_range ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ വീരനായകൻ ഫാദി അബൂസലാഹും
ഗസ്സ സിറ്റി: ഗസ്സയിൽ ഞായറാഴ്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇരുകാലുകളുമില്ലാത്ത ഫാദി അബൂസലാഹും. 2008െല ഇസ്രായേൽ ആക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട അബൂസലാഹ് വീൽചെയറിൽ പ്രതിഷേധത്തിൽ പെങ്കടുക്കവെയാണ് വെടിയേറ്റ് മരിച്ചത്.
ഫാദി അബൂസലാഹിെൻറ മൃതദേഹത്തിനരികെ ബന്ധുക്കളും സുഹൃത്തുക്കളും
കാലുകളില്ലാതിരുന്നിട്ടും വീൽചെയറിലും അല്ലാതെയുമൊക്കെയായി പ്രതിഷേധങ്ങളിൽ സജീവമായിരുന്നു ഇൗ 29കാരൻ. ആദ്യമായല്ല അംഗവൈകല്യമുള്ളയാളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തുന്നത്. 2008െല ഇസ്രായേൽ ആക്രമണത്തിൽ ഇരുകാലുകളും വൃക്കയും നഷ്ടപ്പെട്ട ഇബ്രാഹീം അബൂതുറയ്യ എന്ന 29കാരനും ഇൗവർഷം ജനുവരിയിൽ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.