ബെയ്ജിങ്: ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 18 തൊഴിലാളികൾ മരിച്ചു. ഹുവാങ്ഫെങ്ഖിയാവോ നഗരത്തിലെ ജിലിൻഖിയാവോ കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. 55 തൊഴിലാളികൾ തുരങ്കത്തിനകത്ത് നിന്ന് ജോലി ചെയ്യുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും ബാക്കിയുള്ള 37 പേരെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
വിഷവാതകത്തിൽ അടങ്ങിയ പദാർഥങ്ങൾ പരിശോധിച്ചു വരികയാണ്. അപകടത്തിന് കാരണമായവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്ത ഏറ്റവും വലിയ കൽക്കരി ഉൽപാദകരായ ചൈനയിലെ ഖനികളിൽ അടുത്തിടെ നിരവധി അപകടങ്ങളുണ്ടായിരുന്നു. മാർച്ചിൽ തുരങ്കത്തിൽ തൊഴിലാളികളെ ഇറക്കാൻ ഉപയോഗിക്കുന്ന കൂട് താഴേക്ക് പതിച്ച് 17 പേർ മരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.