Posted On
date_range Updated On
date_range ഗസ്സയിൽ ഇസ്രായേൽ വെടിയേറ്റ് ഫലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഗസ്സ മുനമ്പിൽ പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈനികരുടെ വെടിയേറ്റ് രണ്ട് ഫലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടു. അഹ്മദ് അബൂ ആഖിൽ (25), അഹ്മദ് റഷാദ് അൽ അതംനേഹ് (24) എന്നിവരാണ് മരിച്ചത്. തലക്കു വെടിയേറ്റാണ് ഇവർ മരിച്ചതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ജബലിയയിലാണ് സംഭവം.
ഗസ്സ അതിർത്തിയിൽ പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈന്യത്തിെൻറ വെടിവെപ്പിൽ പരിക്കേറ്റ സ്ത്രീക്ക് അടിയന്തര ചികിത്സ നൽകാൻ കൊണ്ടുപോകുന്ന ഫലസ്തീൻ യുവാക്കൾ
മാർച്ച് 30ന് തുടങ്ങിയ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 36 ആയി. തുടർച്ചയായ നാലാം വെള്ളിയാഴ്ചയാണ് ഫലസ്തീനികളുടെ പ്രതിഷേധം തുടരുന്നത്. പ്രതിരോധിക്കാൻ ഫലസ്തീനികൾ പുതിയ സമരമുറകൾ ആവിഷ്കരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.