ഇത്യോപ്യൻ വിമാനാപകടം: രക്ഷപ്പെടുത്താൻ ജീവനക്കാർ പരമാവധി ശ്രമിച്ചു -മന്ത്രി

​െനെറോബി: ഇത്യോപ്യൻ എയർലൈൻസ്​ അപകടത്തിൽ പെട്ടപ്പോൾ രക്ഷപ്പെടുത്താൻ ജീവനക്കാർ പരമാവധി ശ്രമിച്ചതായി ഗതാഗ തമ​ന്ത്രി ദഗ്​മവിത്​ മോഗസ്​. എയർ​ൈലൻസ്​ അധികൃതരുടെ നടപടിക്രമങ്ങൾ പിന്തുടരാൻ ശ്രമം തുടർന്നെങ്കിലും വിമാനത്തി​​െൻറ നിയന്ത്രണം നഷ്​ടപ്പെടുകയായിരുന്നു. തകർന്ന വിമാനത്തിലെ വിവരങ്ങൾ അടിസ്​ഥാനമാക്കിയാണ്​ മന്ത്രിയുടെ വിശദീകരണം.

മാർച്ചിലാണ്​ ഇത്യോപ്യന്‍ എയര്‍ലൈന്‍സ്‍ ഉടമസ്ഥതയിലുള്ള ബോയിങ് വിമാനം കെനിയന്‍ തലസ്ഥാനമായ ​െനെറോബിയിലേക്കുള്ള യാത്രക്കിടെ തകര്‍ന്നുവീണത്. തലസ്ഥാനമായ ആഡിസ്‍ അബബയില്‍നിന്നാണ്​ വിമാനം പുറപ്പെട്ടത്. 32 രാജ്യങ്ങളില്‍നിന്നുള്ള 149 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

Tags:    
News Summary - Ethiopia urges Boeing to review 737 MAX controls, backs pilots- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.