Posted On
date_range Updated On
date_range വളർത്തുകോഴിയുടെ െകാത്തേറ്റ് സ്ത്രീ മരിച്ചു
കാൻബറ: ദക്ഷിണ ആസ്ട്രേലിയയിൽ, വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ കൊത്തു കൊണ്ട സ്ത്രീ മരിച്ചു. കോഴികളെ വളർത്തുന്ന വലിയ കൂട്ടിൽ മുട്ട ശേഖരിക്കാൻ കയറിയപ്പോൾ എഴുപത്താറുകാരിയുടെ കാലിൽ കോഴി കൊത്തുകയായിരുന്നു.
കൊത്തേറ്റു മുറിഞ്ഞ കാൽഞരമ്പിൽനിന്നുള്ള രക്തസ്രാവത്തെ തുടർന്ന് കുഴഞ്ഞു വീണ സ്ത്രീ പിന്നീടു മരിക്കുകയായിരുന്നു. രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് മരണ കാരണമെന്നു കരുതുന്നു. പ്രായമാകുമ്പോൾ ഞെരമ്പുകൾ തളർന്നു പോകുന്നതാകാം പെട്ടെന്നുണ്ടായ രക്തസ്രാവത്തിനു കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.