Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം
ജക്കാർത്ത: ഇന്തോനേഷ്യൻ കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
ബാൻഡാ കടലിൽ 231 കി.മീ ആഴത്തിലായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈസ്റ്റ് ടിമോറിന്റെ തലസ്ഥാനമായ ദിലിയിലുണ്ടായ പ്രകമ്പനത്തെ തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടിയതായി റോയിട്ടേഴ്സ് റിപോർട്ട് ചെയ്യുന്നു.
700 കി.മീ അകലെയുള്ള ആസ്ട്രേലിയയിലെ ഡാർ വിൻ നഗരത്തിൽവരെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.