Posted On
date_range Updated On
date_range മ്യാന്മറിൽ ഭൂചലനം; നാഗാലാൻഡിലും പ്രകമ്പനങ്ങൾ
കൊഹിമ: കിഴക്കൻ മ്യാന്മറിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാവിലെ 8.19നാണ് അനുഭവപ്പെ ട്ടത്. ആളുകൾക്കോ കെട്ടിടങ്ങൾക്കോ അപകടം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. ഭൂതലത്തിൽ നിന്ന് 80 കിലോ മീറ്റർ ആഴത്തിലായാണ് ഭൂചലന പ്രഭവ കേന്ദ്രം.
ഇന്ത്യൻ സംസ്ഥാനമായ നാഗാലാൻഡിലും പ്രകമ്പനം അനുഭവപ്പെട്ടു. നാഗാലാൻഡിലെ തുയെൻസാങ് നഗരത്തിന് 132 കിലോമീറ്റർ കിഴക്കായാണ് റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.