Posted On
date_range Updated On
date_range മേക്കപ്പ് മാറ്റിയപ്പോള്‍ ചന്തം പോരാ; ഭാര്യയെ ഉപേക്ഷിച്ചു
ദുബൈ: മേക്കപ്പ് അഴിച്ചുമാറ്റിയപ്പോള്‍ ഭാര്യയെ തിരിച്ചറിയാനാകാത്തതിനാല്‍ യുവാവ് വിവാഹമോചനം നേടി. യു.എ. ഇയിലാണ് സംഭവം.
വിവാഹം കഴിഞ്ഞ് ആദ്യമായി ഭാര്യയെ ചമയങ്ങളില്ലാതെ കണ്ടപ്പോള്‍ ചന്തംപോരെന്ന് തോന്നിയതാണ് വിവാഹമോചനത്തിന് കാരണമായത്.
ഷാര്‍ജയിലെ അല്‍മംസാര്‍ ബീച്ചില്‍ നീന്തലിന് പോയപ്പോഴാണ് 34കാരനായ യുവാവിന് 28കാരിയായ ഭാര്യയെ യഥാര്‍ഥ രൂപത്തില്‍ കാണാന്‍ അവസരം കിട്ടിയത്. വിവാഹത്തിനുമുമ്പ് കണ്ടത്ര സൗന്ദര്യമില്ളെന്നും വളരെയധികം ചമയങ്ങളുപയോഗിച്ച് തന്നെ വഞ്ചിക്കുകയായിരുന്നെന്നുമായിരുന്നു യുവാവിന്‍െറ ആരോപണം.
വിവാഹത്തിനുമുമ്പ് യുവതി ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. കണ്പീലികളും കൃത്രിമമായി വെച്ചിരുന്നു. ഭര്‍ത്താവിനോട് സത്യം പറയണമെന്നുതന്നെയാണ് വിചാരിച്ചത്, എന്നാല്‍ വൈകിപ്പോയതാണെന്നാണ് ഭാര്യയുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.