Posted On
date_range Updated On
date_range കോവിഡ്: യു.എസിൽ 24 മണിക്കൂറിനിടെ 1302 പേർ മരിച്ചു
വാഷിങ്ടൺ: യു.എസിൽ 24 മണിക്കൂറിനിടെ 1302 പേർ കോവിഡ് ബാധിച്ച് മരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാല. പുതുതായി 53,847 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
47,65,170 പേർക്കാണ് യു.എസിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 1,56,668 പേർ മരിക്കുകയും ചെയ്തു. ലോകത്തിൽ കോവിഡ് ഏറ്റവും രൂക്ഷമായി പിടിമുറുക്കിയ രാജ്യമാണ് യു.എസ്. എന്നാൽ വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ശുഭാപ്തി വിശ്വാസമാണ് മുന്നോട്ട് വെച്ചത്.
''ഏറ്റവും ഗുരുതരാവസ്ഥയിലുള്ളവർക്ക് സംരക്ഷണം ഒരുക്കുന്ന ഞങ്ങളുടെ ശക്തമായ മിറ്റിഗേഷൻ രീതി വളരെ നന്നായി പ്രാവർത്തികമാവുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. '' എന്നായിരുന്നു ട്രംപിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.