ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ‘സഖാവ്’ വിളി നിര്‍ബന്ധമാക്കി

ബെയ്ജിങ്: പാര്‍ട്ടി അംഗങ്ങള്‍ പരസ്പരം സഖാവ് എന്ന് സംബോധന ചെയ്യണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉത്തരവ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മാവോ സേതൂങ്ങിന്‍െറ കാലത്ത് തുടങ്ങിയ സഖാവ് വിളി കാലക്രമേണ ഇല്ലാതാവുകയായിരുന്നു. സഖാവ് (tongzhi) എന്ന വാക്കിന് ചൈനീസ് ഭാഷയില്‍ സ്വവര്‍ഗാനുരാഗി എന്നുകൂടി അര്‍ഥമുണ്ട്. തുടര്‍ന്നാണ് ആളുകള്‍ സഖാവ് വിളി മാറ്റിയത്. അതിനാല്‍ പുതിയ നിര്‍ദേശം പാര്‍ട്ടി അംഗങ്ങളെ അങ്കലാപ്പിലാക്കി. സഖാവ് വിളി നിര്‍ബന്ധമാക്കിയുള്ള മാര്‍ഗരേഖ പാര്‍ട്ടി അംഗങ്ങള്‍ക്ക് കൈമാറിയതായി ഹോങ്കോങ്ങില്‍നിന്നുള്ള സൗത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 8.9 കോടി അംഗങ്ങളാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളത്.
പ്രസിഡന്‍റ് ഷി ജിന്‍പിങ് പ്ളീനറിയില്‍ പരമാധികാര നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് പുതിയ നിര്‍ദേശങ്ങള്‍. ലോകവ്യാപകമായുള്ള കമ്യൂണിസ്റ്റുകള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന പ്രയോഗം പുന$സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, കാലഹരണപ്പെട്ട ഈ വിളി തിരിച്ചുകൊണ്ടുവരുന്നതില്‍ ചില അംഗങ്ങള്‍ക്ക് അമര്‍ഷമുണ്ട്. ഷി ജിന്‍പിങ് നിര്‍ദേശം പാര്‍ട്ടി അംഗങ്ങളില്‍ അടിച്ചേല്‍പിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു.
Tags:    
News Summary - 'comrade' mandatory in chinese communist party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.