ബെയ്ജിങ്: യു.എസുമായുള്ള വ്യാപാരയുദ്ധം പുതിയ ദിശയിേലക്ക് നീങ്ങിയ സാഹചര്യത്തിൽ ചൈനീസ് കേന്ദ്രബാങ്ക് കരുതൽ ധനമായി സൂക്ഷിക്കേണ്ട നിരക്ക് ഒരു ശതമാനമായി കുറച്ചു.മറ്റു ബാങ്കുകൾ നിർബന്ധമായും സൂക്ഷിക്കേണ്ട ധന അനുപാതമാണിത്. ഇൗമാസം 15 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
യു.എസിെൻറ തീരുവ വർധന സാമ്പത്തികരംഗത്തുണ്ടാക്കിയ മാന്ദ്യം മറികടക്കാൻ കോടിക്കണക്കിന് ഡോളറിെൻറ നിക്ഷേപങ്ങളും മറ്റ് അടിസ്ഥാന പദ്ധതികളും വർധിപ്പിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ചൈനീസ് ബാങ്കുകൾക്ക് 10920 കോടി ഡോളർ ചെലവഴിക്കാൻ കഴിയും. ഇതോടെ വിപണിയിലേക്ക് കൂടുതൽ പണം ഒഴുകുകയും നികുതി വർധന മൂലമുള്ള പ്രശ്നം മറികടക്കാൻ കഴിയുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.