ചൈന പാകിസ്താന് സുപ്രധാന മിസൈൽ സാേങ്കതികവിദ്യ കൈമാറി
ബെയ്ജിങ്: പാകിസ്താെൻറ ൈസനിക സംവിധാനത്തിന് ശക്തിപകരുന്ന സുപ്രധാന മിസൈൽ സാേങ്കതികവിദ്യ ചൈന നൽകിയതായി റിപ്പോർട്ട്. ചൈനയിലെ ശാസ്ത്ര ഗവേഷകെന ഉദ്ധരിച്ച് ‘സൗത്ത് ചൈന മോർണിങ് പോസ്റ്റാ’ണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
പാകിസ്താന് ഇത്തരത്തിൽ സാേങ്കതികവിദ്യ ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പുതിയ മിസൈലുകൾ നിർമിക്കാനും പരീക്ഷണം നടത്താനുമുള്ള സംവിധാനവും ചൈന നൽകിയിട്ടുണ്ട്. സംവിധാനം നൽകുന്നതിന് ചൈനീസ് സംഘം മൂന്നു മാസം പാകിസ്താനിൽ തങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ, കൈമാറ്റത്തിന് നൽകിയ സംഖ്യ വ്യക്തമാക്കിയിട്ടില്ല. പാകിസ്താന് ഏറ്റവും കൂടുതൽ ആയുധങ്ങൾ വിൽക്കുന്ന രാജ്യം ചൈനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.