ഞങ്ങൾ കൂടെയുണ്ട്,​ ഇന്ത്യ ഇൗ യുദ്ധം ഉടൻ ജയിക്കും -ചൈന

ന്യൂഡൽഹി: കോവിഡിനെതിരായ യുദ്ധത്തിൽ ഇന്ത്യ ഉടനെ ജയിക്കുമെന്നും എല്ലാ സഹായങ്ങളുമായി തങ്ങൾ കൂടെ ഉണ്ടാകു​മെന് നും ചൈന. ഡൽഹിയിലെ ചൈനീസ്​ എംബസി വക്​താവ്​ ജി റോങ്​ പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ഇന്ത്യയുടെ പരിശ്രമത്തിന് ​ ചൈനയുടെ പിന്തുണ വാഗ്​ദാനം ചെയ്​തത്​. കോവിഡ്​ വൈറസിനെതിരായ പ്രവർത്തനത്തിൽ ചൈനക്ക്​ സഹായങ്ങൾ നൽകിയതിന്​ ഇന്ത്യയോട്​ നന്ദിയുണ്ടെന്നും അവർ വ്യക്​തമാക്കി.

ചൈനയിലെ വുഹാനിൽ നിന്ന്​ തുടങ്ങിയ കോവിഡ്​ വ്യാപനത്തി​ന്റെ ആദ്യഘട്ടത്തിൽ തന്നെ 15 ടണ്ണോളം മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യ കൈമാറിയിരുന്നു. 3250 ഒാളം പേരു​ടെ ജീവനെടുത്ത കോവിഡിന്റെ പിടിയിൽ നിന്ന്​ ചൈന കര കയറുകയാണ്​. ചൈനയിൽ രോഗം നിയന്ത്രണവിധേയമായപ്പോൾ ഇന്ത്യയടക്കം ലോകത്തി​ന്റെ മറ്റു ഭാഗങ്ങൾ കോവിഡ്​ ഭീഷണിയിലാണ്​.

21 ദിവസം രാജ്യം സമ്പൂർണമായി അടച്ചിട്ട്​ കോവിഡി​നെതിരായ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ്​ ഇന്ത്യ. ഇൗ അവസരത്തിലാണ്​ ഇന്ത്യക്ക്​ എല്ലാവിധ പിന്തുണയും വാഗ്​ദാനം ചെയ്​ത്​ ചൈനയെത്തുന്നത്​. കോവിഡിനെ നിയന്ത്രണവിധേയമാക്കിയ അനുഭവം ഇന്ത്യയുമായി പങ്കുവെക്കാൻ ഒരുക്കമാണെന്നും അവർ പറയുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി കോവിഡ്​ പ്രതിരോധം സംബന്ധിച്ച്​ ചൈനീസ്​ അധികൃതർ വീഡിയോ കോൺഫറൻസ്​ നടത്തിയിരുന്നു.

Tags:    
News Summary - china offers support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.