ചൈ​ന പ്ര​ഥ​മ  കാ​ർ​ഗോ  ബ​ഹി​രാ​കാ​ശ പേ​ട​കം വി​ക്ഷേ​പി​ച്ചു

ബെയ്ജിങ്: ചൈന പ്രഥമ കാർഗോ ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു. 2022ഒാടെ സ്ഥിര ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ലക്ഷ്യേത്താട് ചൈന അടുത്തതിെൻറ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഹൈനാൻ പ്രവിശ്യയിലെ വെൻചാങ് വിേക്ഷപണ കേന്ദ്രത്തിൽനിന്ന് ലോങ് മാർച്ച് 7വൈ2 റോക്കറ്റിലാണ് ടിയാൻഷു 1 എന്ന കാർഗോ പേടകം വിക്ഷേപിച്ചത്. 

ടിയാൻഷു 1ന് ആറു ടൺ ചരക്ക്, രണ്ടു ടൺ ഇന്ധനം എന്നിവ വഹിക്കാൻ സാധിക്കും. ആളില്ലാെത മൂന്നുമാസം സഞ്ചരിക്കാനും േപടകത്തിനു കഴിയും. രണ്ടുദിവസത്തിനകം പേടകം ടിയാൻഗോങ് ബഹിരാകാശ ലബോറട്ടറിയിൽ പ്രവേശിക്കുമെന്നാണ് കരുതുന്നത്.  

മനുഷ്യനെ ഉപയോഗിച്ചുള്ള ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിെൻറ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ രണ്ട് ബഹിരാകാശ യാത്രികർ ഇവിടെ െചലവഴിച്ചിരുന്നു. ദേശീയസുരക്ഷ ശക്തമാക്കുന്നതിന് രാജ്യത്തിെൻറ ബഹിരാകാശ പദ്ധതികൾ വികസിപ്പിക്കുന്നതിന് പ്രസിഡൻറ് ഷി ജിങ്പിങ് മുൻഗണന നൽകിയിരുന്നു.  

Tags:    
News Summary - china launched first cargo space ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.