120 കിലോ ഗ്രാം ആയുധം വഹിക്കാവുന്ന ഹെലികോപ്റ്റർ വികസിപ്പിച്ചു
ബെയ്ജിങ്: 120 കിലോ ഗ്രാം വരെയുള്ള ആയുധം വഹിക്കാവുന്ന ആളില്ലാ ഹെലികോപ്റ്റർ വികസിപ്പിച്ച് ചൈന. എ.വി.500 ഡബ്ല്യു എന്ന പേരുള്ള യുദ്ധ ഹെലികോപ്റ്ററുകളാണ് െചെനീസ് സർക്കാറിനു കീഴിലുള്ള ഏവിയേഷൻ ഇൻഡസ്ട്രി ക്രോപ് ഒാഫ് ചൈന (എ.വി.െഎ.സി) കമ്പനി നിർമിച്ചത്. വിദേശ വിപണികൾ ലക്ഷ്യംവെച്ചാണ് ചൈനയുടെ പുതിയ പരീക്ഷണം.
ചൈനയുടെ നാലാമത് ആഗോള ഹെലികോപ്റ്റർ എക്പോയിൽ ഇവ പ്രദർശനത്തിനു വെക്കുമെന്നാണ് വിവരം. അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങി 22 രാജ്യങ്ങളിൽ നിന്നുള്ള ആയുധ നിർമാണ കമ്പനികൾ അന്താരാഷ്ട്ര എക്പോയിൽ പെങ്കടുക്കും. 7.2 മീറ്റർ നീളമുള്ള ഇൗ ഹെലികോപ്റ്ററുകൾ മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയുള്ളവയാണ്. അന്താരാഷ്ട്ര ആയുധ വിപണിയിൽ ചൈനീസ് ഹെലികോപ്റ്ററുകൾ ലഭ്യമാണെങ്കിലും ഡ്രോൺ മോഡൽ ഹെലികോപ്റ്ററുകൾ ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.