െബയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ നക്ഷത്രബംഗ്ലാവ് തിബത്തിൽ നിർമിക്കാനൊരുങ്ങി ചൈന. വലിയ ഒപ്റ്റിക്കൽ ജ്യോതിശാസ്ത്ര ടെലിസ്കോപ്, ഒരു മീറ്റർ വ്യാസത്തിലുള്ള ഭൂതക്കണ്ണാടി എന്നിവയെല്ലാം ഉൾെപ്പടുത്തി ജ്യോതിശാസ്ത്രഗവേഷണത്തിനും ശാസ്ത്ര പഠനത്തിനുമായൊരു കേന്ദ്രമാണ് നിർമിക്കുകയെന്ന് തിബത്തിലെ ശാസ്ത്ര സാേങ്കതിക വിഭാഗം അറിയിച്ചു. 2019ൽ മ്യൂസിയത്തിെൻറ പദ്ധതി രൂപരേഖ തയാറാകും.
തിബത്തിെൻറ തലസ്ഥാനമായ ലാസയിലെ തിബത്ത് മ്യൂസിയത്തിനുള്ളിലാണ് നക്ഷത്രബംഗ്ലാവ് നിർമിക്കാനൊരുങ്ങുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിലാണ് നക്ഷത്രബംഗ്ലാവിെൻറ നിർമാണം. അതിനാൽ നക്ഷത്രങ്ങളെ കൃത്യമായി നിരീക്ഷിക്കാൻ ഇവിടെനിന്ന് സാധിക്കും.
ദേശീയ ജ്യോതിശാസ്ത്രഗവേഷകരും നക്ഷത്രബംഗ്ലാവും ചേർന്നാണ് വിവിധ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കാൻ സാധിക്കുന്ന ടെലിസ്േകാപ് നിർമിച്ചത്. ടെലിസ്കോപ് ബംഗ്ലാവിൽ സ്ഥാപിക്കുന്നതോടെ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രമായി നക്ഷത്രബംഗ്ലാവ് മാറുമെന്ന് വകുപ്പ് മേധാവി വാങ് ജുംജീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.