Posted On
date_range Updated On
date_range രാജിവെക്കില്ലെന്ന് ഹോങ്കോങ് നേതാവ് കാരീ ലാം
ഹോങ്കോങ്: രാജിവെക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് കാരീ ലാം. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങൾ ശക്തിപ്രാപിച്ചതോടെ ലാം രാജിക്കൊരുങ്ങിയെന്ന രീതിയിൽ ശബ്ദരേഖ പ്രചരിച്ചിരുന്നു. റോയിട്ടേഴ്സ് വാർത്ത ഏജൻസിയാണ് ശബ്ദരേഖ പുറത്തുവിട്ടത്.
സാധിക്കുമായിരുെന്നങ്കിൽ രാജിവെക്കുമായിരുന്നു എന്ന് ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ ലാം പറയുന്നതിെൻറ ശബ്ദരേഖയാണ് പുറത്തായത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ തനിക്ക് അധികാരമില്ല എന്നാണ് ലാം പറയുന്നത്. രാജിക്കാര്യം തള്ളിയെങ്കിലും ശബ്ദരേഖയുടെ ആധികാരികതയെകുറിച്ച് ലാം ഒന്നും പറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.