photo for representation

സിറിയൻ നഗരത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ എട്ടു മരണം

സൻആ: തുർക്കിയുടെ നിയന്ത്രണത്തിലുള്ള വടക്കുകഴിക്കൻ സിറിയൻ നഗരത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ എട്ടു മരണം. 20ല േറെ പേർക്ക് പരിക്കേറ്റു.


തെൽ അബിയാദ് നഗരത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്തുള്ള സുലുക് എന്ന ഗ്രാമത്തിലാണ് സ്ഫോടനം. കൊല്ലപ്പെട്ടവരിലേറെയും പ്രദേശവാസികളാണെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

തെൽ അബിയാദിലെ സിറിയ-തുർക്കി അതിർത്തിയിൽ കഴിഞ്ഞാഴ്ച 14 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിനു പിന്നാലെയാണ് പുതിയ സംഭവം.

Tags:    
News Summary - car-blast-in-turkish-controlled-northeast-syrian-town-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.