Posted On
date_range Updated On
date_range സിറിയയിലെ അഫ്രീനിൽ ബ്രിട്ടീഷ് വനിത കൊല്ലപ്പെട്ടു
ഡമസ്കസ്: സിറിയയിലെ അഫ്രീനിൽ കുർദ് സേനക്കൊപ്പം ചേർന്ന ബ്രിട്ടീഷ് വനിത കൊല്ലപ്പെട്ടു. കുർദ് വനിതസേനയോടൊപ്പം പ്രവർത്തിച്ചിരുന്ന അന്നാ കാംബൽ എന്ന ബ്രിട്ടീഷ് പൗരയാണ് കൊല്ലപ്പെട്ടത്. കുർദ് സേനവൃത്തങ്ങളും കാംബലിെൻറ കുടുംബവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇൗ മാസം 16ന് തുർക്കി സേനയുടെ മിസൈൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. െഎ.എസിനെതിരായ കുർദ് സേനയുടെ മുന്നേറ്റത്തെ സഹായിക്കാനാണ് സ്വയം സന്നദ്ധയായി ഇവർ സിറിയയിലെത്തിയത്. എന്നാൽ, തുർക്കി സേന അഫ്രീൻ ലക്ഷ്യമാക്കി നീങ്ങിയതോടെ ഇവരെ കുർദ് സേന ഇവിടേക്ക് കൊണ്ടുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.