കൊളം​ബോയിൽ ബോംബ്​ നിർവീര്യമാക്കുന്നതിനിടെ സ്​ഫോടനം

കൊളം​ബോ: ശ്രീലങ്കയിൽ സ്​ഫോടനം നടന്ന പള്ളിക്ക്​ സമീപം നിർത്തിയിട്ട വാനിൽ സ്​ഫോടനം. വാനിൽ കണ്ടെത്തിയ ബോം ബ്​ നിർവീര്യമാക്കുന്നതിനിടെയാണ്​ സ്​ഫോടനം നടന്നത്​. പ്രത്യേക ദൗത്യ സേനയും എയർഫോഴ്​സ്​ സ്​ക്വാഡും ബോംബ്​ നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനി​െട വാൻ ഉൾപ്പെടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമി​െല്ലന്നാണ്​ റി​േപ്പാർട്ട്​.

കഴിഞ്ഞ ദിവസം കൊളംബോയിൽ ക്രിസ്​ത്യൻ പള്ളികളിലുൾപ്പെടെ എട്ടിടത്തായി നടന്ന സ്​ഫോടന പരമ്പരയിൽ അഞ്ച്​ ഇന്ത്യക്കാരുൾപ്പെടെ മരണം 290 ആയി ഉയർന്നിട്ടുണ്ട്​. ഭീകരാക്രമണത്തിന്​ പിന്നിൽ തീവ്രവാദ സംഘമായ നാഷണൽ തൗഹീദ്​ ജമാഅത്ത് ആണെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു.

സ്​ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ പ്രസിഡൻറ്​ മൈത്രിപാല സിരിസേന അർധരാത്രി മുതൽ രാജ്യത്ത്​ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും.

Tags:    
News Summary - Blast In Van Near Colombo Church When Officials Defused Bomb- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.