Posted On
date_range Updated On
date_range നെതന്യാഹുവിെൻറ ഇന്ത്യ സന്ദർശനം റദ്ദാക്കി
ജറൂസലം: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ ഇന്ത്യ സന്ദർശനം റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സെപ്റ്റംബർ ഒമ്പതിന് ഡൽഹിയിലെത്താൻ നിശ്ചയിച്ചിരുന്ന നെതന്യാഹു ഇസ്രായേലിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളെ തുടർന്നാണ് യാത്ര റദ്ദാക്കിയത്.
സെപ്റ്റംബർ17നാണ് തെരഞ്ഞെടുപ്പ്. യാത്ര റദ്ദാക്കുന്ന കാര്യം പ്രധാനമന്ത്രിയുമായി നെതന്യാഹു ചൊവ്വാഴ്ച സംസാരിച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇന്ത്യയിലേക്കുള്ള യാത്ര നെതന്യാഹു റദ്ദാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.