Posted On
date_range Updated On
date_range ബഗ്ദാദില്‍ ഇരട്ട സ്ഫോടനം: 28 മരണം
ബഗ്ദാദ്: ബഗ്ദാദിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 57 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
മധ്യ ബഗ്ദാദിലെ അല്‍ സിനാക്കിലെ സ്പെയര്‍ പാര്‍ട്സ് കടക്കു സമീപമാണ് സ്ഫോടനങ്ങള്‍ നടന്നത്. തിരക്കേറിയ മാര്‍ക്കറ്റിന്‍െറ കവാടത്തില്‍ ചാവേര്‍ പൊട്ടിത്തെറിച്ചായിരുന്നു ആദ്യ സ്ഫോടനം നടന്നത്. രണ്ടാമത്തേത് മാര്‍ക്കറ്റിനുള്ളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. കഴിഞ്ഞ ഒക്ടോബര്‍ 17ന് മൂസില്‍ ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ചതിനു ശേഷം ബഗ്ദാദില്‍ കനത്ത സുരക്ഷ തുടരുകയായിരുന്നു. അടുത്തിടെ നിരവധി ആക്രമണങ്ങള്‍ ഇവിടെ നടക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.