ഒാങ്​സാൻ സൂചി വടക്കൻ റഖൈയിൻ സന്ദർശിച്ചു

യാംഗോൻ: മ്യാന്മർ സ്​റ്റേറ്റ്​ കൗൺസെലർ (പ്രധാനമന്ത്രി) ഒാങ്​സാൻ സൂചി പ്രശ്​നബാധിതമായ രാഖൈൻ സംസ്ഥാനം സന്ദർശിച്ചു. റോഹിങ്ക്യകൾക്കെതിരെ മ്യാന്മർ സൈന്യം ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ​ആദ്യമായാണ്​ സൂചി രാഖൈൻ സന്ദർശിക്കുന്നത്​. െഎക്യരാഷ്​​ട്രസഭയടക്കം ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു.  സൈന്യ​ത്തി​​െൻറ ആക്രമണം ചെറുത്തുനിൽക്കാൻ കഴിയാതെ  റോഹിങ്ക്യകൾ ഏതാണ്ട്​ പൂർണമായും ബംഗ്ലാദേശിലേക്ക്​ പലായനം ചെയ്​തു കഴിഞ്ഞെന്ന്​ ‘ദ ഗാർഡിയൻ’ പ​ത്രം റിപ്പോർട്ട്​ ചെയ്​തു.


റോഹിങ്ക്യകൾക്കെതിരെ കൂട്ടക്കൊലകളടക്കമുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായിട്ടും സൂചി പ്രതികരിക്കാതിരുന്നത്​ അന്തർദേശീയതലത്തിൽ കടുത്ത വിമർശനത്തിന്​ കാരണമായിരുന്നു. വംശഹത്യക്കുള്ള മികച്ച ഉദാഹരണമാണ്​   റോഹിങ്ക്യകൾക്കെതിരെ നടക്കുന്നത് എന്നായിരുന്നു ​െഎക്യരാഷ്​ട്രസഭയുടെ വിമർശനം​.  സമാധാന ​െനാബേൽ ജേതാവായ സൂചിയുടെ പുരസ്​കാരം തിരിച്ചുവാങ്ങണമെന്നും ആവശ്യമുയർന്നിരുന്നു. 

രണ്ടുമാസത്തിനിടെ ആറുലക്ഷത്തോളം ​റോഹിങ്ക്യകൾ ബംഗ്ലാ​േദശിലേക്ക്​ പലായനം ചെയ്​തെന്നാണ്​ റിപ്പോർട്ട്​. കൊല, മാനഭംഗം, കൊള്ളിവെപ്പ്​ തുടങ്ങിയവയിൽ നിന്ന്​ രക്ഷതേടിയാണ്​ കൂട്ടപ്പലായനം. എന്നാൽ, റോഹിങ്ക്യൻ സായുധ തീവ്രവാദികൾക്കെതിരെയാണ്​ തങ്ങളുടെ നടപടിയെന്നാണ്​ മ്യാന്മർ സൈന്യത്തി​​െൻറ വാദം. 

Tags:    
News Summary - Aung San Suu Kyi makes first visit to site of anti-Rohingya violence-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.