Posted On
date_range Updated On
date_range അഫ്ഗാനിൽ താലിബാൻ തടവിലാക്കിയ 82 പേരെ മോചിപ്പിച്ചു
കാബൂൾ: അഫ്ഗാനിലെ ഫർയാബ് പ്രവിശ്യയിലുള്ള താലിബാൻ ജയിലിൽ നിന്നും 83 പേരെ സൈന്യം മോചിപ്പിച്ചു. ബുധനാഴ്ച അഫ് ഗാൻ സ്പെഷ്യൻ ഫോഴ്സ് പ്രവിശ്യയിലെ ക്വയ്സാർ ജില്ലയിലുള്ള താലിബാൻ ജയിൽ വളഞ്ഞ് തടവുകാരായ സിവിലിയൻമാരെ മോചിപ്പിക്കുകയായിരുന്നു.
ൈസെന്യം പ്രദേശത്ത് എത്തുമെന്ന വിവരം ലഭിച്ചതോടെ ജയിലിന് സുരക്ഷ നൽകിയിരുന്ന താലിബാൻ തീവ്രവാദികൾ രക്ഷപ്പെട്ടതായി സൈനിക വക്താവ് മുഹമ്മദ് ഹനീഫ് റയീസ് അറിയിച്ചു.
താലിബാൻ തീവ്രവാദികൾ ഗ്രാമങ്ങളിൽ നിന്നും ഹൈവേകളിൽ നിന്നും സിവിലിയൻമാരെ ബന്ധികളാക്കുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.