ഗുലന്‍െറ സഹോദരന്‍ പിടിയിൽ

ഇസ്തംബൂള്‍: പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് തുര്‍ക്കി ആരോപിക്കുന്ന പണ്ഡിതന്‍ ഫത്ഹുല്ല ഗുലന്‍െറ സഹോദരന്‍ തുര്‍ക്കി പൊലീസ് പിടിയിലായി. അമേരിക്കയില്‍ പ്രവാസത്തില്‍ കഴിയുന്ന ഗുലന്‍െറ സഹോദരന്‍ ഖുതുബുദ്ദീന്‍ ഗുലനാണ് പിടിയിലായതെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദ സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചതായ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ പടിഞ്ഞാറന്‍ പട്ടണമായ ഇസ്മീരില്‍ സുഹൃത്തിന്‍െറ വസതിയില്‍ വെച്ചാണ് ഇദ്ദേഹത്തെ പിടികൂടിയത്. എന്നാല്‍, കൂടെയുള്ള സുഹൃത്തിനും ഭാര്യക്കുമെതിരെ പൊലീസ് കുറ്റം ചുമത്തിയിട്ടില്ല.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.