ഇന്ത്യക്കാരിക്ക് സ്കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്കാരം


സിംഗപ്പൂര്‍ സിറ്റി: സ്കോളസ്റ്റിക്  ഏഷ്യന്‍ ബുക് പുരസ്കാരത്തിന് ഇന്ത്യന്‍ എഴുത്തുകാരി അര്‍ഹയായി. 31കാരിയായ അദിതി കൃഷ്ണകുമാറിന്‍െറ ‘കോഡക്സ് ദ ലോസ്റ്റ് ട്രഷര്‍ ഓഫ് ഇന്‍ഡസ്’ എന്ന കൃതിക്കാണ് പുരസ്കാരം. ഇന്ത്യന്‍ ചരിത്രത്തോട് അദിതിക്കുള്ള അഗാധമായ പ്രണയം വിളിച്ചോതുന്ന 32,000 വാക്കുകളുള്ള കൈയെഴുത്തുപ്രതിയാണിത്. 10,000 സിംഗപ്പൂര്‍ ഡോളറാണ് പുരസ്കാരത്തുക.  കഴിഞ്ഞ സെപ്റ്റംബറിലാണ് പുരസ്കാരത്തിന് കൃതി സമര്‍പ്പിച്ചത്.  മൂന്നു വര്‍ഷമായി സിംഗപ്പൂരിലാണ് അദിതി. എഴുത്തും ജോലിയും ഒരുമിച്ചുകൊണ്ടുപോകാന്‍ ഇഷ്ടപ്പെടുന്ന അദിതി വാരാന്ത്യങ്ങളിലും ഒഴിവുവേളകളിലുമാണ് കഥകള്‍ എഴുതാറുള്ളത്. നാഷനല്‍ ബുക് ഡെവലപ്മെന്‍റ് കൗണ്‍സിലിന്‍െറയും സ്കോളസ്റ്റിക് ഏഷ്യയുടെയും സംയുക്ത സംരംഭത്തോടെയാണ് സ്കോളസ്റ്റിക് ഏഷ്യന്‍ ബുക് പുരസ്കാരം ഏര്‍പ്പെടുത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.