യുവ നക്ഷത്രത്തെ ചുറ്റി കുഞ്ഞുഗ്രഹം

ടോക്യോ: സൗരയൂഥത്തിനപ്പുറം, യുവനക്ഷത്രത്തെ ഒരു ശിശു ഗ്രഹം പരിക്രമണം ചെയ്യുന്നതായി കണ്ടത്തെി. ഭൗമേതര ഗ്രഹങ്ങള്‍ കണ്ടത്തെുന്നത് ശാസ്ത്ര ലോകത്ത് പുതിയ സംഭവമല്ളെങ്കിലും ഗ്രഹരൂപവത്കരണം സംബന്ധിച്ച നിലവിലെ ധാരണകളെ തിരുത്തുന്നതാണ് പുതിയ കണ്ടത്തെല്‍. ഗ്രഹം രൂപംകൊള്ളാന്‍ വിചാരിച്ചതിലും കുറഞ്ഞ സമയം മതിയെന്ന സൂചനയാണ് ഈ ഗ്രഹം നല്‍കുന്നത്.

എച്ച്.എല്‍ ടൗറി എന്ന നക്ഷത്രത്തെയാണ് ഏകദേശം പത്തു ലക്ഷം വര്‍ഷം പ്രായമുള്ള ഗ്രഹം പരിക്രമണം ചെയ്യുന്നതായി ചിലിയിലെ ‘അല്‍മ’ ദൂരദര്‍ശനിയിലൂടെയുള്ള നിരീക്ഷണത്തില്‍ നിന്ന് വ്യക്തമായത്. ജപ്പാനിലെ ഗവേഷകരാണ് കണ്ടത്തെലിന് പിന്നില്‍. ഭൂമിയില്‍നിന്ന് 450 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രമുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.