Posted On
date_range Updated On
date_range അഭയാര്‍ഥി ക്യാമ്പില്‍ തീപടര്‍ന്നു: 440 റോഹിങ്ക്യ മുസ്ലിംകള്ക്ക് വീടില്ല
യാംഗോന്‍: പടിഞ്ഞാറന്‍ മേഖലയിലെ അഭയാര്‍ഥിക്യാമ്പില്‍ തീപിടിത്തം. മുളകൊണ്ടുണ്ടാക്കിയ താല്‍ക്കാലിക കേന്ദ്രങ്ങള്‍ കത്തിയമര്‍ന്നതോടെ 440 റോഹിങ്ക്യ മുസ്ലിംകള് ഭവനരഹിതരായി. തീപിടിത്തത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തെ കുറിച്ച് അന്വേഷണം തുടങ്ങി. ഏതാണ്ട് 6917 റോഹിങ്ക്യകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. 2013ലെ വംശീയ കലാപത്തെ തുടര്‍ന്നാണ് റോഹിങ്ക്യകള്‍ക്ക് പിറന്ന മണ്ണ ്നഷ്ടപ്പെട്ടത്. രാഖൈന്‍ മേഖലയില്‍ നിന്ന ്കുടിയൊഴിപ്പിക്കപ്പെട്ട 145,000 റോഹിങ്ക്യ മുസ്ലിംകള്ക്കായി 58 ക്യാമ്പുകളാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.