അധികാരത്തിലേറുന്നത് സൂചിയുടെ വിശ്വസ്തന്‍

2010 നവംബര്‍ 13നായിരുന്നു ജനാധിപത്യനേതാവ് ഓങ്സാന്‍ സൂചിയെ സൈന്യം വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചത്. രാജ്യത്തിന്‍െറ ജനാധിപത്യത്തിലേക്കുള്ള ചുവടുവെപ്പായാണ് ലോകം അതിനെ വിലയിരുത്തിയത്.
ഇനിയ തടാകത്തിന്‍െറ തീരത്തുള്ള വില്ലയില്‍ രണ്ടു പതിറ്റാണ്ടോളം അവര്‍ വനവാസജീവിതം നയിച്ചു. ജനങ്ങള്‍ ഒന്നിച്ചുനിന്നാല്‍ ലക്ഷ്യത്തിലത്തൊമെന്ന് അവര്‍ അണികളോട് ആഹ്വാനം ചെയ്തു.
ആ വാക്കുകള്‍ യാഥാര്‍ഥ്യമായി. 2015 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍ ഭൂരിപക്ഷം നേടി. അതോടെ ഭരണം കൈമാറാമെന്ന് സൈന്യം ഉറപ്പുനല്‍കി. എന്നാല്‍, പ്രസിഡന്‍റാകുന്നതിന് സൂചിക്ക് മക്കളുടെ വിദേശപൗരത്വം വെല്ലുവിളിയായി തുടര്‍ന്നു. അത് മറികടക്കാന്‍ കഴിയില്ളെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് വിശ്വസ്തനത്തെന്നെ അവര്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചു. ഒടുവില്‍ വിജയവും കൂടെ പോന്നു. ചുരുക്കിപ്പറഞ്ഞാല്‍ വിശ്വസ്തനെ പ്രസിഡന്‍റാക്കുക വഴി ഭരണചക്രം തിരിക്കാനുള്ള അവസരം ഉറപ്പിക്കുകയായിരുന്നു സൂചി.
‘ഞങ്ങള്‍ക്കിത് ചരിത്രപ്രധാന ദിനമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പേ കാത്തിരുന്ന ദിനം. ഈ വിജയം ജനങ്ങള്‍ ഓങ്സാന്‍ സൂചിക്ക് നല്‍കിയ സമ്മാനമാണ്’ -പ്രസിഡന്‍റ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടന്‍ പാര്‍ലമെന്‍റ് എം.പിമാരുടെ ആദ്യ പ്രതികരണമിതായിരുന്നു. തെരഞ്ഞെടുപ്പിന് ആദ്യം വോട്ടുചെയ്തതും സൂചി തന്നെ.  
652ല്‍ 360 വോട്ടുകള്‍ നേടിയാണ് ടിന്‍ ജോ വിജയിച്ചത്. ആഴ്ചകള്‍ക്കുമുമ്പ് ഇതായിരുന്നില്ല ഇവിടെ സ്ഥിതി. ജോവിന്‍െറ പേര് മ്യാന്മറില്‍ തന്നെ വളരെക്കുറച്ചു പേര്‍ക്കു മാത്രമേ അറിയുമായിരുന്നുള്ളൂ.
പ്രസിഡന്‍റ്പദത്തിലേക്ക് പോയിട്ട് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുപോലും അദ്ദേഹത്തിന്‍െറ പേരുയര്‍ന്നില്ല. എന്തിന് പൊതുപരിപാടികളില്‍ നല്ളൊരു പ്രസംഗം നടത്തിയ ചരിത്രംപോലും  അക്കൗണ്ടിലില്ല. ജോ ആണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെന്ന് എന്‍.എല്‍.ഡി സാമൂഹികമാധ്യമങ്ങളിലൂടെയാണ് ആദ്യം വെളിപ്പെടുത്തിയത്. വളരെ വേഗം മ്യാന്മര്‍ ജനത അദ്ദേഹത്തെ ഏറ്റെടുത്തു. ജോയെ തെരഞ്ഞെടുത്തതില്‍ ബര്‍മീസ് ചരിത്രകാരന്‍ താന്‍റ് മിന്‍റ് യു ശ്ളാഘിച്ചു. എന്നാല്‍, സൂചിയുടെ ഡ്രൈവര്‍ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതില്‍ രാജ്യത്തെ ഇന്‍റര്‍നെറ്റ് സമൂഹം അരിശംകൊണ്ടു. ചിലപ്പോള്‍ ആ ജോലിചെയ്തിട്ടുണ്ടെങ്കില്‍ കൂടി ജോ ഒരിക്കലും സൂചിയുടെ ഒൗദ്യോഗിക ഡ്രൈവറായിരുന്നില്ളെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. മ്യാന്മര്‍ ജനതയെ നയിക്കാന്‍ ജോക്ക് അതിലേറെ യോഗ്യതകളുണ്ടായിരുന്നു.
ബര്‍മയിലെ വിഖ്യാത എഴുത്തുകാരനും കവിയും പണ്ഡിതനുമായ മിന്‍ തു വുനിന്‍െറ രണ്ടാമത്തെ മകനാണ് ജോ. 1946 ജൂലൈയിലായിരുന്നു ജനനം. സൂചി തന്നെ നേരത്തേ അറിയപ്പെട്ടത് സ്വാതന്ത്ര്യസമര നായകന്‍ ജനറല്‍ ഓങ്സാന്‍െറ പുത്രിയായാണ്.
പുതിയ പ്രസിഡന്‍റിനെക്കുറിച്ചുള്ള  ലഭ്യമായ വിവരങ്ങള്‍ വെച്ചുനോക്കുമ്പോള്‍ സൂചി  പഠിച്ച യാംഗോനിലെ മത്തെഡിസ്റ്റ് ഇംഗ്ളീഷ് ഹൈസ്കൂളില്‍ തന്നെയായിരുന്നു ജോയുടെയും വിദ്യാഭ്യാസം. സൂചി ജോയെക്കാള്‍ ഒരുവര്‍ഷം മുന്നിലായിരുന്നു എന്നുമാത്രം. ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടിയ ജോ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവും പൂര്‍ത്തിയാക്കി. അതിനുശേഷം റങ്കൂണ്‍ സര്‍വകലാശാലയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പനേടി.
1970 കളില്‍ ബര്‍മീസ് സര്‍ക്കാറിന്‍െറ വിദേശകാര്യ-വ്യവസായിക മന്ത്രാലയങ്ങളില്‍ ജോലിചെയ്തിരുന്നു. 1992ലാണ് പിരിഞ്ഞത്.
അന്നുതൊട്ടിന്നോളം സൂചിയുടെ വിശ്വസ്തനായിരുന്നു. സൂചിയുടെ അമ്മയുടെ പേരിലുള്ള സന്നദ്ധസംഘടനയുടെ ചുമതല ജോക്കായിരുന്നു. എന്‍.എല്‍.ഡി സ്ഥാപകാംഗത്തിന്‍െറ മകളാണ് ഭാര്യ സു സു വിന്‍. നിലവില്‍ എം.പിയാണ്. സൂചിയെ സൈന്യം വീട്ടുതടങ്കലിലാക്കിയ കാലത്ത്, പുറംലോകത്തെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞിരുന്നത് ജോയില്‍ കൂടിയായിരുന്നു. മുതിര്‍ന്ന സൈനിക ഓഫിസറുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് യാംഗോനിലെ ജയിലില്‍ നാലു മാസത്തോളം തടവുശിക്ഷയനുഭവിക്കേണ്ടിവന്നു.
ജോ ഉള്ളവനെയും ഇല്ലാത്തവനെയും തരംതിരിച്ചിരുന്നില്ളെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. വിശ്വസ്തതയുടെ പേരിലാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും പ്രസിഡന്‍റ് പദവിയിലിരിക്കുമ്പോള്‍ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ അക്കാദമിക നേട്ടങ്ങള്‍ അദ്ദേഹത്തിന് തുണയാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.