Posted On
date_range Updated On
date_range ഇറാന്‍ ജനത ശരിയായ വഴി തെരഞ്ഞെടുത്തുവെന്ന് റൂഹാനി
തെഹ്റാന്‍: ഇറാന്‍ വോട്ടര്‍മാര്‍ രാജ്യത്തിന്‍െറ നന്മക്കായി ശരിയായ വഴി തന്നെയാണ് തെരഞ്ഞെടുത്തതെന്ന് പ്രസിഡന്‍റ് ഹസന്‍ റൂഹാനി. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ റൂഹാനിയുടെ സഖ്യം മേല്‍ക്കൈ നേടിയതിനു പിന്നാലെയാണ് പ്രസ്താവന. കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്‍റിലേക്കും വിദഗ്ധ സമിതിയിലേക്കും നടന്ന തെരഞ്ഞെടുപ്പ് പാശ്ചാത്യ രാജ്യങ്ങളുമായി ആണവകരാറില്‍ ഒപ്പുവെച്ച റൂഹാനിയുടെ ഹിതപരിശോധനയാവുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളോട് റൂഹാനിക്കുള്ള ചായ്വിനെ പാരമ്പര്യവാദികള്‍ ശക്തമായി എതിര്‍ത്തിരുന്നു. ‘രാജ്യത്തിന്‍െറ യഥാര്‍ഥ അവകാശികള്‍ ജനങ്ങളാണ്. പുരോഗതിയിലേക്കുള്ള രാജ്യത്തിന്‍െറ ഗതിനിര്‍ണയിക്കുന്നതും അവര്‍ തന്നെയെന്ന് ആവര്‍ത്തിച്ച റൂഹാനി തങ്ങള്‍ക്ക് അനുകൂലമായി വോട്ടുചെയ്ത ജനങ്ങള്‍ക്ക് കൃതജ്ഞതയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.