ഗീലാനിയുടെ മകനെ തട്ടിക്കൊണ്ട്പോയത് അല്‍സവാഹിരിയുടെ കുടുംബാംഗങ്ങളെ മോചിപ്പിക്കാന്‍

ഇസ് ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുടെ മകന്‍ അലി ഹൈദര്‍ ഗീലാനിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചത് അല്‍ഖാഇദ മേധാവി അയ്മന്‍ അല്‍സവാഹിരിയുടെ കുടുംബത്തിലെ ഏതാനും വനിതാ അംഗങ്ങളെ മോചിപ്പിക്കാന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്താനായിരുന്നെന്ന് വെളിപ്പെടുത്തല്‍.

അഫ്ഗാനിസ്താനില്‍ പാര്‍പ്പിച്ച അലി ഹൈദറിനെ അമേരിക്കന്‍ സേനയാണ് മോചിപ്പിച്ചത്. മോചിതനായ അലിയാണ് അല്‍ഖാഇദയുടെ ലക്ഷ്യം പുറത്തറിയിച്ചത്.  മുള്‍ത്താനില്‍ 2013  മേയ് ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പ് റാലിക്കുശേഷമാണ് സായുധരായ നാല് തീവ്രവാദികള്‍ അലിയെ റാഞ്ചിയത്. സൈലാബാദിലേക്ക് തട്ടിക്കൊണ്ടുപോയ അലിയെ അവിടെ രണ്ടു മാസം പാര്‍പ്പിച്ചു. പിന്നീട് വടക്കന്‍ വസീറിസ്താനിലേക്ക് കടത്തുകയായിരുന്നു. മൂന്നു  വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ സേന ഇയാളെ കണ്ടത്തെിയത്. അല്‍ഖാഇദ മോചനദ്രവ്യവും ആവശ്യപ്പെട്ടിരുന്നു. ശാരീരികപീഡനമൊന്നും അവരുടെ തടവില്‍ നേരിടേണ്ടിവന്നില്ളെങ്കിലും മാനസികപീഡനം ഉണ്ടായതായി അലി ബി.ബി.സി ഉര്‍ദുവിനോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.