Posted On
date_range Updated On
date_range സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍റര്‍നെറ്റ് വേണ്ട
സിംഗപ്പൂര്‍സിറ്റി: 2017 മേയ് മുതല്‍ സിംഗപ്പൂരിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍റര്‍നെറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനം സംബന്ധിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും നല്‍കാനുള്ള സര്‍ക്കുലര്‍ തയാറായതായി രാജ്യത്തെ പ്രമുഖ പത്രമായ ദ സ്ട്രെയ്റ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാര്‍ ഉപയോഗിക്കുന്ന ഒരു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളിലാണ് ഇന്‍റര്‍നെറ്റ് തടയുക. സൈബര്‍ ആക്രമണവും സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതു തടയാനുമുള്ള നീക്കത്തിന്‍െറ ഭാഗമായാണ് നടപടി.
നീക്കം ഇന്‍റര്‍നെറ്റിലൂടെ നടത്തുന്ന സേവനങ്ങളെ ബാധിക്കുകയില്ളെന്ന് അധികൃതര്‍ പറഞ്ഞു. ഇന്‍റര്‍നെറ്റ് ആവശ്യമായ ജീവനക്കാര്‍ക്ക് സ്വന്തമായ ഇന്‍റര്‍നെറ്റ് ടെര്‍മിനലുകള്‍ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.