ഫല്ലൂജ: രക്ഷപ്പെട്ടോടിയവര്‍ നദിയില്‍ മുങ്ങി

ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിന്‍െറ നിയന്ത്രണത്തിലുള്ള വടക്കന്‍ ഇറാഖിലെ ഫല്ലൂജയില്‍നിന്നും രക്ഷപ്പെട്ടോടിയവര്‍ സഞ്ചരിച്ച ബോട്ടുകള്‍ മറിഞ്ഞ് നിരവധി പേര്‍ യൂഫ്രട്ടീസ് നദിയില്‍ മുങ്ങി. ആളപായത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല. ഫല്ലൂജയുടെ 50 കിലോമീറ്റര്‍ അകലെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അമിരിയത് അല്‍ ഫല്ലൂജയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം.
രക്ഷപ്പെടാന്‍ ഒൗദ്യോഗിക സംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ ചെറിയ വള്ളങ്ങള്‍ കയറിയായിരുന്നു സാഹസിക യാത്ര. നദിയില്‍ മുങ്ങിയവരില്‍ നിരവധി കുട്ടികളുമുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി കമീഷന്‍ അറിയിച്ചു.ഐ.എസിന്‍െറ നിയന്ത്രണത്തിലുള്ള നഗരം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സൈന്യവും സായുധസംഘടനകളും പോരാട്ടം രൂക്ഷമാക്കിയതോടെയാണ് ഫല്ലൂജ ദുരിതത്തിലായത്. ഒരു ഭാഗത്ത് സൈന്യവും മറുഭാഗത്ത് ഐ.എസും  ആക്രമണം അഴിച്ചുവിട്ടതോടെയാണ് ആയിരങ്ങള്‍ നദികടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.