Posted On
date_range Updated On
date_range മുംബൈ സ്ഫോടനം: പാക് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി
ഇസ്ലാമാബാദ്: മുംബൈ സ്ഫോടനക്കേസില്‍ ദൃക്സാക്ഷികളുടെ മൊഴി പാക് ഭീകരവിരുദ്ധ കോടതി രേഖപ്പെടുത്തി. കേസില്‍ പാക് ദൃക്സാക്ഷികളുടെ വാദം പൂര്‍ത്തിയായെന്നും കോടതി അറിയിച്ചു. റാവല്‍പിണ്ടിയിലെ കനത്തസുരക്ഷയുള്ള അഡ്യാല ജയിലിലാണ് വിസ്താരം നടന്നത്.
നിരവധിതവണ സമന്‍സയച്ചെങ്കിലും മൊഴിനല്‍കാനായി കോടതിക്കുമുമ്പാകെ ഹാജരാകാന്‍ അഞ്ചു ദൃക്സാക്ഷികള്‍ തയാറായിരുന്നില്ല. തുടര്‍ന്ന് അവരെ കുറ്റക്കാരെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ദൃക്സാക്ഷികളുടെ മൊഴികൂടി രേഖപ്പെടുത്തിയാല്‍ വിചാരണ പൂര്‍ത്തിയാകുമെന്ന് പാക് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.