Posted On
date_range Updated On
date_range കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയ
പോങ്യാങ്: അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കിടയിലും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കഴിഞ്ഞയാഴ്ച ഉത്തര കൊറിയ ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിച്ചതിനെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഇത് കാര്യമാക്കുന്നില്ളെന്നും റോക്കറ്റ് വിക്ഷേപണദൗത്യത്തില് പങ്കെടുത്ത മുഴുവന്‍ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിസൈല്‍ പരീക്ഷണത്തോടൊപ്പം കഴിഞ്ഞയാഴ്ച ഉത്തര കൊറിയ ക്വാങ്മ്യോങ്സോങ് -4 എന്ന കൃത്രിമോപഗ്രഹവും വിജയകരമായി വിക്ഷേപിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.