Posted On
date_range Updated On
date_range സമാധാനചര്‍ച്ചയില്‍ താലിബാന് പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന്
ഇസ്ലാമാബാദ്: അഫ്ഗാന് സമാധാനചര്ച്ചയിലേക്ക് പരമാവധി താലിബാന് സംഘടനകളെ പങ്കെടുപ്പിക്കണമെന്ന് പാകിസ്താന് ആവശ്യപ്പെട്ടു. രാജ്യത്ത് സമാധാനം പുന$സ്ഥാപിക്കുന്നതിന്‍െറ ഭാഗമായാണ് യു.എസ്, ചൈന, പാകിസ്താന്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മൂന്നാംവട്ട ചര്‍ച്ച നടത്തുന്നത്. കൂടുതല്‍ താലിബാന് സംഘടനകളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ ഡിസംബറിലാണ് നാലു രാഷ്ട്രങ്ങളുടെ സഖ്യത്തിന് രൂപംനല്കിയത്. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു ആദ്യവട്ട ചര്‍ച്ച. ഈ വര്‍ഷം ജനുവരിയില്‍ രണ്ടാംവട്ട ചര്‍ച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.