Posted On
date_range Updated On
date_range ദക്ഷിണ ചൈനാ കടലില്‍ യു.എസ് പടക്കപ്പല്‍: ചൈന അപലപിച്ചു
ബെയ്ജിങ്: തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാ കടലിലേക്ക് യുദ്ധക്കപ്പല്‍ അയച്ചതിന് യു.എസിനെതിരെ കടുത്ത വിമര്‍ശവുമായി ചൈന.
അതിര്‍ത്തി ലംഘിച്ച് 12 നോട്ടിക്കല്‍ മൈലാണ് യു.എസ് പടക്കപ്പല്‍ സഞ്ചരിച്ചത്. ചൈനക്ക് പുറമെ ഫിലിപ്പീന്‍സ്, തായ്വാന്‍, വിയറ്റ്നാം, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങളും ദക്ഷിണ ചൈനാ കടലിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ ദക്ഷിണ ചൈനാ കടലിലെ മനുഷ്യനിര്‍മിത ദ്വീപിനു സമീപം യു.എസ് പടക്കപ്പല്‍ സഞ്ചരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് യു.എസിനെതിരെ ചൈന രംഗത്തുവന്നിരുന്നു. യു.എസ് പ്രകോപനം തുടര്‍ന്നാല്‍ പ്രതികരിക്കുമെന്ന് ചൈന വ്യക്തമാക്കി. ഇത്തരം പട്രോളിങ് അവസാനിപ്പിക്കുന്നതിന്‍െറ ഭാഗമായി മേഖലയില്‍ സൈന്യത്തെ വിന്യസിക്കാനും നീക്കമുണ്ടെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.