Posted On
date_range Updated On
date_range ഇറാഖിൽ ചാവേറാക്രമണം: 18 പേര്‍ കൊല്ലപ്പെട്ടു
കര്‍ബല: ഇറാഖില്‍ അഞ്ചു ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ബഗ്ദാദിന് തെക്കുപടിഞ്ഞാറായുള്ള ഐനുല്‍ തമ്റിലാണ് സംഭവമെന്ന് പ്രാദേശിക അധികൃതര്‍ പറഞ്ഞു. കലാഷ്നികോവും ഗ്രനൈഡുമായത്തെിയ ഇവരില്‍ ഒരാള്‍ സ്വയം പെട്ടിത്തെറിക്കുകയും മറ്റുള്ളവര്‍ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തെന്ന് സെന്‍ട്രല്‍ യൂഫ്രട്ടിസ് ഓപറേഷന്‍സ് കമാന്‍ഡര്‍ ഖൈസ് ഖലാഫ് പറഞ്ഞു. 18 പേര്‍ കൊല്ലപ്പെട്ടതായും 26 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക കൗണ്‍സില്‍ അംഗവും ഹെല്‍ത്ത് ഡയറക്ടറേറ്റ് വൃത്തവും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.