ഐ.എസ് ആക്രമണം: സിറിയയില്‍നിന്ന് 30,000 പേര്‍ പലായനം ചെയ്യുന്നു

ഡമസ്കസ്: വടക്കന്‍ സിറിയയിലെ ക്യാമ്പില്‍നിന്ന് ഐ.എസ് ആക്രമണത്തെ തുടര്‍ന്ന് 30,000 പേര്‍ കൂട്ടപ്പലായനം ചെയ്യുന്നുവെന്ന് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍റൈറ്റ്സ് വാച്ചിന്‍െറ വെളിപ്പെടുത്തല്‍.
വിമതരും ഐ.എസും തമ്മിലുള്ള പോരാട്ടത്തില്‍ രക്ഷപ്പെട്ട സാധാരണ ജനങ്ങള്‍ക്കുവേണ്ടി അതിര്‍ത്തി തുറക്കാന്‍ അമേരിക്കയുടെ കീഴിലുള്ള മനുഷ്യാവകാശ നിരീക്ഷക സംഘം തുര്‍ക്കിയോട് ആവശ്യപ്പെട്ടു. രക്ഷപ്പെട്ടോടുന്നവരില്‍ ചിലര്‍ക്ക് അതിര്‍ത്തിയില്‍ തുര്‍ക്കി സൈന്യത്തിന്‍െറ വെടിയേറ്റതായും അഭയാര്‍ഥികള്‍ക്ക് തുര്‍ക്കിയില്‍ പ്രവേശം നിഷേധിക്കുന്നതായും മനുഷ്യാവകാശ നിരീക്ഷക സംഘത്തിന്‍െറ ഡെപ്യൂട്ടി ഡയറക്ടര്‍ നദും ഹൗറി അല്‍ജസീറയോട് പറഞ്ഞു.
അഭയാര്‍ഥികള്‍ക്ക് സുരക്ഷിതത്വം ആവശ്യമാണ്. രക്ഷപ്പെട്ടോടുന്ന അഭയാര്‍ഥികളെ ആരും സ്വീകരിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, അഭയാര്‍ഥികള്‍ക്കു നേരെയുണ്ടായ വെടിവെപ്പ് മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥന്‍ തള്ളി. ആയുധധാരികള്‍ അഭയാര്‍ഥി സംഘങ്ങളിലേക്ക് നുഴഞ്ഞുകയറാറുണ്ട്. അവര്‍ക്കെതിരെയാണ് വെടിവെപ്പു നടത്തിയത്. അഭയാര്‍ഥികള്‍ക്കു നേരെയല്ളെന്ന് ഉദ്യോഗസ്ഥന്‍ അല്‍ജസീറയോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.