സിറിയയില്‍ 300ലേറെ പേരെ ഐ.എസ് തട്ടിക്കൊണ്ടുപോയി


ഡമസ്കസ്: കിഴക്കന്‍ ഡമസ്കസിലെ പ്രാന്തപ്രദേശത്തുനിന്ന് സിമന്‍റ് ഫാക്ടറിയിലെ ജോലിക്കാരായിരുന്ന 300ലേറെ പേരെ ഐ.എസ് തട്ടിക്കൊണ്ടുപോയതായി സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട്. മേഖലയിലെ സിമന്‍റ് ഫാക്ടറിക്കുനേരെ തിങ്കളാഴ്ച നടന്ന ഐ.എസ് ആക്രമണത്തിനുശേഷമാണ് ഇവരെ കാണാതായത്. ഇവരെ ഐ.എസ് തട്ടിക്കൊണ്ടുപോയതാണെന്ന് മനുഷ്യാവകാശസംഘങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കിഴക്കന്‍ ഡമസ്കസില്‍ ഐ.എസ് കേന്ദ്രങ്ങള്‍ക്കെതിരെ സൈന്യം പോരാട്ടം ശക്തമാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.