ജെ.ഡി. വാൻസ് 

ഇറാൻ ആക്രമണം ട്രംപിന്റെ തീരുമാനമായിരുന്നുവെന്ന് ജെ.ഡി വാൻസ്

വാഷിങ്ടൺ: ഇറാനെതിരെ അമേരിക്ക നടത്തിയ സൈനിക നടപടി തന്റെ അംഗീകാരത്തോടെയാണോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, ഫെബ്രുവരിയിൽ ഇറാനെ ആക്രമിക്കാനുള്ള തീരുമാനം ഡൊണാൾഡ് ട്രംപിന്റേതായിരുന്നുവെന്നും, അമേരിക്കൻ പ്രസിഡന്റിനെ പിന്തുണക്കുക എന്നതാണ് തന്റെ ചുമതലയെന്നും ജെ.ഡി. വാൻസ് പറഞ്ഞു.

നടത്തിയ ആക്രമണങ്ങൾ ആവശ്യമായിരുന്നുവെന്നും, വീണ്ടും അത്തരമൊരു സാഹചര്യമുണ്ടായാൽ ആക്രമണം ആവർത്തിക്കുമെന്നും വാൻസ് പറയണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തോട് നേരിട്ട് പ്രതികരിക്കാതെ വാൻസ് പിന്മാറി.

ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് നടത്തിയ വിലയിരുത്തലിൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിക്ക് കാരണം യുദ്ധമാണെന്ന് വാൻസ് കുറ്റപ്പെടുത്തി. കൂടാതെ, യുദ്ധത്തിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വാൻസിന്റെ നി​ഗമനത്തിൽ തനിക്ക് അതൃപ്തിയില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ അതിൽ നിർണായകമായ കാര്യം കൂടി ഉൾപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനെതിരായ ആക്രമണങ്ങൾ ആവശ്യമായിരുന്നുവെന്നും വീണ്ടും അത്തരമൊരു സാഹചര്യമുണ്ടായാൽ വാൻസ് ഇതേ തീരുമാനം തന്നെ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കേണ്ടതായിരുന്നുവെന്നാണ് ട്രംപിന്റെ നിലപാട്.

‘എനിക്കുവേണ്ടി പ്രവർത്തിക്കുന്ന ആളുകൾക്ക് സ്വയം അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ ഞാൻ പറയട്ടെ, ഇറാനികളെ എനിക്ക് അറിയാം. സത്യസന്ധമായി പറഞ്ഞാൽ, അവർ ഭ്രാന്തന്മാരാണ്’ -ട്രംപ് പറഞ്ഞു.

ഇറാനെ ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് തടയുക എന്ന ലക്ഷ്യം തീർച്ചയായും നടപ്പാക്കേണ്ട ഒന്നാണെന്നാണ് വാൻസ് പറഞ്ഞത്.

ഭീകരവാദത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന രാജ്യമാണ് ഇറാനെന്നും, ഇറാന് ആണവായുധം ലഭിച്ചാൽ അത് മറ്റ് രാജ്യങ്ങളെ സമ്മർദത്തിലാക്കാനുള്ള ഉപാധിയായി ഉപയോഗിക്കാമെന്നും ജെ.ഡി. വാൻസ് പറഞ്ഞു. മാത്രമല്ല, ആണവായുധം ഉപയോഗിച്ച് ആക്രമണം നടത്തി ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ നിരപരാധികളുടെ ജീവനെടുക്കാനും ഇറാൻ മുതിർന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആക്രമണം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് പ്രസിഡന്റാണെന്നും, വീണ്ടും അത്തരമൊരു സാഹചര്യമുണ്ടായാൽ ആക്രമണം ആവർത്തിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്നും വാൻസ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിനെ പിന്തുണക്കുക എന്നതാണ് തന്റെ ലക്ഷ്യവും ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags:    
News Summary - J.D. Vance says Iran attack was Trump's decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.